താളിയോലകള്‍ക്ക്‌ സംഭവിച്ചത്‌...

...സോളമന്റെ ജ്ഞാനം ശ്രവിക്കാന്‍ അവള്‍ ഭൂമിയുടെ അതിര്‍ത്തിയില്‍ നിന്നും വന്നു; ഇതാ ഇവിടെ സോളമനേക്കാള്‍ വലിയവന്‍ (ബൈബിള്‍: മത്തായി: 12:42)  

ആമുഖം

ഓരോ യുഗസന്ധ്യകളിലും പഴയരീതികളെ മുഴുവന്‍ തുടച്ചുനീക്കാന്‍‍ കെല്‍പ്പുള്ള ഒരു പുതിയ സാങ്കേതികവിദ്യ ഉദയം ചെയ്യും. അങ്ങനെ ഒന്നായിരുന്നു അച്ചടി. പുതിയ സാങ്കേതികവിദ്യ കാര്യങ്ങളെല്ലാം എളുപ്പമാക്കുക മാത്രമല്ല ചെയ്യുന്നത്‌; അതു വരെ കാണാത്ത സാഹിത്യ സാംസ്കാരിക രൂപങ്ങളുമായാണതിന്റെ വരവ്‌. അച്ചടി അന്നുവരേക്കും ഇല്ലാതിരുന്ന എന്തൊക്കെയാണ് നമുക്കുതന്നതെന്ന്‌ വെറുതെയൊന്നാലോചിച്ചാല്‍ കാണാവുന്നതേ ഉള്ളൂ: പത്രങ്ങള്‍, കഥകള്‍, നോവലുകള്‍, ലേഖനങ്ങള്‍,... ഒക്കേയും നാളതുവരേയും ഓര്‍ത്തുവയ്ക്കാനെളുപ്പമുള്ള കാവ്യങ്ങളായി മാത്രം എല്ലാം ശീലിച്ചവരുടെ മുന്നിലേയ്ക്ക്‌.

അതുപോലൊരു വാഗ്ദാനവുമായാണ്, ഇന്റര്‍നെറ്റിന്റെ വരവ്‌. പ്രമുഖമായ ചിലകാര്യങ്ങള്‍ എങ്ങനെ എളുപ്പത്തിലും വളരെ ചിലവുകുറഞ്ഞും അനേകം പേരുടെ അടുത്തെത്തിക്കും എന്ന പ്രശ്നമാണ് അച്ചടി സോള്‍വ് ചെയ്തതെങ്കില്‍, ഏതൊരാളെഴുതുന്നതും വായനക്കാരന്റെ അടുത്തെങ്ങനെ എഫിഷന്റായി എത്തിക്കും എന്ന പ്രശ്നത്തിന് ഇന്റര്‍നെറ്റും ഉത്തരം കണ്ടെത്തുന്നു.

ആശയവിനിമയം നടത്താന്‍ കടലാസാവശ്യമില്ലാത്ത ഒരു പുതിയ രീതിയാണ്‌ കമ്പ്യൂട്ടറുകളും തുടര്‍ന്നുവന്ന ഇന്റര്‍നെറ്റും നമുക്കു തന്നത്‌. പരമ്പരാഗതരീതിയില്‍നിന്നും വളരെ വിപ്ളവകരമായ ഒരു മാറ്റമാണ്‌ ഇതു സൃഷ്ടിച്ചത്‌. ഒരു പേജില്‍നിന്നും വേറൊരു പേജിലേക്ക്‌ പോകാനുള്ള ഹൈപ്പര്‍ടെക്സ്റ്റ്‌ സംവിധാനം നമ്മുടെ പുസ്തകസങ്കല്‍പ്പത്തെ ആകെ മാറ്റി മറിച്ചു. ഇഷ്ടമുള്ള സൈറ്റില്‍നിന്നും ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാം എന്നൊരു സൗകര്യവും ഒപ്പം തന്നെ പ്രത്യേക വിഷയത്തെപ്പറ്റിയും അനുബന്ധവിഷയങ്ങളെപറ്റിയും വളരെ വ്യാപ്തിയുള്ള ഒരു ലോകവും ഇന്റര്‍നെറ്റ്‌ നമുക്കു തന്നു. ഇത്‌ "വായന" എന്ന പ്രക്രിയയെ വളരെ വലിയരീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്‌.

ഇന്റര്‍നെറ്റിനെ അച്ചടിയേക്കാള്‍ മഹത്തായ കണ്ടുപിടുത്തമെന്ന്‌ വിശേഷിപ്പിക്കുന്നത്‌ വെറുതെയൊന്നുമല്ല.
Comments: Post a Comment<< Home

This page is powered by Blogger. Isn't yours?