താളിയോലകള്‍ക്ക്‌ സംഭവിച്ചത്‌...

...സോളമന്റെ ജ്ഞാനം ശ്രവിക്കാന്‍ അവള്‍ ഭൂമിയുടെ അതിര്‍ത്തിയില്‍ നിന്നും വന്നു; ഇതാ ഇവിടെ സോളമനേക്കാള്‍ വലിയവന്‍ (ബൈബിള്‍: മത്തായി: 12:42)  

ആമുഖം

ഓരോ യുഗസന്ധ്യകളിലും പഴയരീതികളെ മുഴുവന്‍ തുടച്ചുനീക്കാന്‍‍ കെല്‍പ്പുള്ള ഒരു പുതിയ സാങ്കേതികവിദ്യ ഉദയം ചെയ്യും. അങ്ങനെ ഒന്നായിരുന്നു അച്ചടി. പുതിയ സാങ്കേതികവിദ്യ കാര്യങ്ങളെല്ലാം എളുപ്പമാക്കുക മാത്രമല്ല ചെയ്യുന്നത്‌; അതു വരെ കാണാത്ത സാഹിത്യ സാംസ്കാരിക രൂപങ്ങളുമായാണതിന്റെ വരവ്‌. അച്ചടി അന്നുവരേക്കും ഇല്ലാതിരുന്ന എന്തൊക്കെയാണ് നമുക്കുതന്നതെന്ന്‌ വെറുതെയൊന്നാലോചിച്ചാല്‍ കാണാവുന്നതേ ഉള്ളൂ: പത്രങ്ങള്‍, കഥകള്‍, നോവലുകള്‍, ലേഖനങ്ങള്‍,... ഒക്കേയും നാളതുവരേയും ഓര്‍ത്തുവയ്ക്കാനെളുപ്പമുള്ള കാവ്യങ്ങളായി മാത്രം എല്ലാം ശീലിച്ചവരുടെ മുന്നിലേയ്ക്ക്‌.

അതുപോലൊരു വാഗ്ദാനവുമായാണ്, ഇന്റര്‍നെറ്റിന്റെ വരവ്‌. പ്രമുഖമായ ചിലകാര്യങ്ങള്‍ എങ്ങനെ എളുപ്പത്തിലും വളരെ ചിലവുകുറഞ്ഞും അനേകം പേരുടെ അടുത്തെത്തിക്കും എന്ന പ്രശ്നമാണ് അച്ചടി സോള്‍വ് ചെയ്തതെങ്കില്‍, ഏതൊരാളെഴുതുന്നതും വായനക്കാരന്റെ അടുത്തെങ്ങനെ എഫിഷന്റായി എത്തിക്കും എന്ന പ്രശ്നത്തിന് ഇന്റര്‍നെറ്റും ഉത്തരം കണ്ടെത്തുന്നു.

ആശയവിനിമയം നടത്താന്‍ കടലാസാവശ്യമില്ലാത്ത ഒരു പുതിയ രീതിയാണ്‌ കമ്പ്യൂട്ടറുകളും തുടര്‍ന്നുവന്ന ഇന്റര്‍നെറ്റും നമുക്കു തന്നത്‌. പരമ്പരാഗതരീതിയില്‍നിന്നും വളരെ വിപ്ളവകരമായ ഒരു മാറ്റമാണ്‌ ഇതു സൃഷ്ടിച്ചത്‌. ഒരു പേജില്‍നിന്നും വേറൊരു പേജിലേക്ക്‌ പോകാനുള്ള ഹൈപ്പര്‍ടെക്സ്റ്റ്‌ സംവിധാനം നമ്മുടെ പുസ്തകസങ്കല്‍പ്പത്തെ ആകെ മാറ്റി മറിച്ചു. ഇഷ്ടമുള്ള സൈറ്റില്‍നിന്നും ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാം എന്നൊരു സൗകര്യവും ഒപ്പം തന്നെ പ്രത്യേക വിഷയത്തെപ്പറ്റിയും അനുബന്ധവിഷയങ്ങളെപറ്റിയും വളരെ വ്യാപ്തിയുള്ള ഒരു ലോകവും ഇന്റര്‍നെറ്റ്‌ നമുക്കു തന്നു. ഇത്‌ "വായന" എന്ന പ്രക്രിയയെ വളരെ വലിയരീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്‌.

ഇന്റര്‍നെറ്റിനെ അച്ചടിയേക്കാള്‍ മഹത്തായ കണ്ടുപിടുത്തമെന്ന്‌ വിശേഷിപ്പിക്കുന്നത്‌ വെറുതെയൊന്നുമല്ല.
 

വിക്കിപീഡിയ

ആര്‍ക്കും എഡിറ്റ് ചെയ്യാവുന്ന എന്‍സൈക്ലോപ്പീഡിയ എന്നാണ് വിക്കിപ്പീഡിയയുടെ നിര്‍വചനം. കേട്ടത്‌ ശരിതന്നെ. ഏത്‌ അണ്ടനും അടകോടനും വന്നെഴുതാവുന്ന സ്ഥലം തന്നെ. അതായത്‌, പണ്ഡിതനും പാമരനും ഒരുപോലെ പങ്കെടുക്കാവുന്ന ഒരു പ്രസ്ഥാനം. എങ്കില്‍ പിന്നെ, ഓരോ ലേഖനങ്ങളുടേയും ആധികാരികത ആരുറപ്പാക്കും എന്നല്ലേ. പറയാം. ഉത്തരം എല്ലാവരും കൂടി എന്നാണ്. അതായത്‌ തെറ്റെഴുതിയാല്‍ തിരുത്താനും ആളുണ്ടെന്നര്‍ഥം.

വിക്കിപീഡിയ തുടങ്ങിയ കാലത്ത്‌ അതൊരു മഹാപ്രസ്ഥാനമായി മാറുമെന്ന്‌ വിചാരിച്ചവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. എന്നാലിന്ന്‌, ബ്രിട്ടാണിക്ക എന്‍സൈക്ലോപീഡിയയോടൊപ്പം തന്നെ നില്‍ക്കുന്ന ഒരു സ്വതന്ത്ര, സൌജന്യ വിജ്ഞാനകോശമായി മാറിക്കഴിഞ്ഞു വിക്കിപ്പീഡിയ. ഇത്‌ വെറുതെ പറയുന്നതല്ല. ശാസ്ത്രലോകത്തെ ഏറ്റവും പേരുകേട്ട മാസികയായ നേചര്‍ അത്‌ ശാസ്ത്രീയമായ രീതികളുപയോഗിച്ച്‌ സ്ഥിരീകരിച്ചു. രീതി വളരെ ലളിതമാണ്. ബ്രിട്ടാണിക്കയിലേയും വിക്കിപീഡിയയിലേയും ലേഖനങ്ങള്‍ എവിടെ നിന്നെടുത്തതാണെന്നറിയിക്കാതെ അതാത്‌ വിഷയങ്ങളിലെ പ്രമുഖരെ കാണിച്ചു. അവയിലെ തെറ്റുകളും കുറവുകളും രേഖപ്പെടുത്തി. രണ്ടിന്റേയും വിവിധ വിഷയങ്ങളിലെ ശരാശരി സ്കോര്‍ ഒന്നിനോടൊപ്പം. കണ്ടുതന്നെ വിശ്വസിക്കേണ്ടുന്ന അത്ഭുതങ്ങള്‍.
 

മത്സരം

 

ബ്ലോഗുകള്‍

അതുപോലെ തന്നെ, പ്രസിദ്ധീകരണ രംഗത്തും വലിയ മാറ്റങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നു. സാധാരണ കടലാസില്‍ പ്രസിദ്ധീകരിക്കാനുള്ള ചെലവില്‍നിന്നും വളരെകുറച്ച്‌ ചെലവില്‍ പ്രസിദ്ധീകരിക്കാന്‍ ഇന്റര്‍നെറ്റ്‌ വഴി സാധ്യമാണ്. ഇന്നതിന്റെ ഉപഭോക്താക്കള്‍ താരതമ്യേന കുറവാണെങ്കിലും നാളെ അതു തീര്‍ച്ചയായും മാറും. ഇപ്പോള്‍ തന്നെ ദിനംപ്രതി സമാന്യം നല്ല രീതിയില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്‌. ഇന്റര്‍നെറ്റിനെപ്പറ്റിയും വെബ്സൈറ്റുകളെപറ്റിയുമൊക്കെ നമുക്കറിയാം. ബ്ലോഗ്ഗുകള്‍ എന്നത്‌ വെബ്സൈറ്റൈന്റെ വളരെ ചെറിയ രൂപമാണ്‌. വിവര പരിപാലന രംഗത്തെ ഒരു പുതിയ സങ്കേതമാണ്‌ ബ്ലോഗുകള്‍. വെബ്‌ലോഗ്‌ എന്ന ഇംഗ്ലീഷുവാക്കിന്റെ ചുരുക്കെഴുത്താണ്‌ ബ്ലോഗ്‌. വെബ്സൈറ്റൈന്റേതായ സൗകരങ്ങള്‍ കുറവാണെങ്കിലും തികച്ചും പേഴ്സണലൈസ്‌ ചെയ്യാം എന്നതാണതിന്റെ പ്രത്യേകത. ഒരു വലിയ വെബ്സൈറ്റ്‌ നമ്മളോരുരത്തര്‍ക്കുവേണ്ടിയും ഒരോരോ പേജുകള്‍ നീക്കിവെച്ചതായി സങ്കല്‍പ്പിക്കൂ. ഈ പേജുകളില്‍ നമുക്കോരോരുത്തര്‍ക്കും ഇഷ്ടമുള്ളത്‌ എഴുതാം. എഴുതുക മാത്രമല്ല ചിത്രങ്ങള്‍ വയ്ക്കാം, ശബ്ദങ്ങളും ചെറിയ വീഡിയോ ക്ലിപ്പിങ്ങുകളുംകളും സൂക്ഷിക്കാം, ഒരു വെബ്സൈറ്റില്‍ ചെയ്യുന്നപോലെ, എന്നതാണ്‌ പരമ്പരാഗത മാധ്യമങ്ങളില്‍നിന്നും ബ്ലോഗിനെ വേര്‍തിരിക്കുന്ന മറ്റൊരു പ്രത്യേകത.

വെബ്‌ സൈറ്റുകളെ ബ്ലോഗുകളാക്കി പേഴ്സണലൈസ്‌ ചെയ്യപ്പെടുമ്പോള്‍ ഉപഭോക്താക്കള്‍ കൂടുകയും അതുവഴി ഇന്റര്‍നെറ്റ്‌ ഉപഭോഗം കൂടുകയും ചെയ്യും. ഇതിന്റെ ചില ഗുണങ്ങള്‍ ഈ വലിയ സൈറ്റുകള്‍ക്ക്‌, ബ്ലോഗ്പേജുകള്‍ സൂക്ഷിക്കുന്ന "ഹോസ്റ്റ്‌" സൈറ്റുകള്‍ക്ക്‌, കൈമാറ്റം ചെയ്യപ്പെടും എന്നതുകൊണ്ടാണ്‌ ഗൂഗിള്‍ തുടങ്ങിയ വമ്പന്മാര്‍ ബ്ലോഗുകള്‍ ചെയ്യാനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നത്‌. ഗൂഗിളിന്റെ ബ്ലോഗിംഗ്‌ സൈറ്റായ ബ്ലോഗര്‍.കോമിലുള്ളതും അല്ലാത്തതുമായ ബ്ലോഗുകളിലൂടെ ചെയ്യുന്ന പരസ്യങ്ങള്‍ക്ക്‌, ഗൂഗിള്‍ അവരുടെ പരസ്യവരുമാനത്തിന്റെ ഒരു ചെറിയ ഭാഗം വീതം വയ്ക്കുന്നു. ഇങ്ങനെ ചെയ്യുന്നതുമൂലം അവരുടെ പരസ്യങ്ങള്‍കുള്ള വിതരണവും സന്ദര്‍ശകരുടെ എണ്ണവും കൂടുന്നു.

ഒരാളുടെ ബ്ലോഗില്‍ അയാള്‍ക്ക്‌ പരിപൂര്‍ണസ്വാതന്ത്ര്യമുണ്ട്‌. ഇഷ്ടമുള്ളത്‌ പ്രസിദ്ധീകരിക്കാം, തെരെഞ്ഞെടുത്തവരെ മാത്രം കമന്റ്‌ രേഖപ്പെടുത്താന്‍ അനുവദിക്കാം. പരിപൂര്‍ണമായും കമന്റുകള്‍ അനുവദിക്കാതേയും ബ്ലോഗ്‌ പോസ്റ്റ്‌ ചെയ്യാം. കൂടാതെ സമാനമനസ്കരായ മറ്റുബ്ലോഗുകളുമായി, ഹൈപ്പര്‍ ലിങ്കിലൂടെ, കണ്ണികള്‍ പോലെ കൂട്ടിച്ചേര്‍ക്കാം. പ്രതിപാദിക്കുന്ന വിഷയങ്ങള്‍ക്കനുസരിച്ച്‌ നമ്മുടെ പോസ്റ്റുകളെ തരംതിരിച്ചു വയ്ക്കാം. പഴയ പോസ്റ്റുകള്‍ സൂക്ഷിക്കാന്‍ "ആര്‍ക്കാീവ്സ്‌" സൗകര്യവും ഉണ്ട്‌.

ഇത്രയുമൊക്കെ സൗകര്യത്തോടെ ബ്ലോഗുകളെ, നിങ്ങളുടെ സ്വന്തം വെബ്‌ ഡയറിക്കുറിപ്പുകള്‍ ആയോ, ഒരു മാസിക/ആഴ്ച്ചപ്പതിപ്പ്‌ ആയോ ഉപയോഗിക്കാം. ബ്ലോഗുചെയ്യുന്നവരും വായനക്കാരുമായി പരസ്പരം ആശയവിനിമയം സാദ്ധ്യമാക്കുക വഴി നമുക്ക്‌ അറിവ്‌ ആദാനപ്രദാനം ചെയ്യാനും ബ്ലോഗുകള്‍ സൗകര്യമൊരുക്കുന്നു. തികച്ചും സ്വതന്ത്രവും വ്യക്തിയിലധിഷ്ഠിതവുമാണ്‌ ബ്ലോഗുകള്‍ എന്നതുകൊണ്ടുതന്നെ വ്യവസ്ഥിതിക്കെതിരെ പ്രതികരിക്കാനുള്ള ഒരു മുഖ്യോപാധിയായി ബ്ലോഗുകളെ കാണാം.

നിങ്ങളുടെ പേരുവിവരങ്ങള്‍ പരസ്യമാക്കാതേയോ പരസ്യമാക്കിയോ നിങ്ങള്‍ക്ക്‌ ഇന്റര്‍നെറ്റിന്റെ ലോകത്ത്‌ വിഹരിക്കാം എന്നത്‌ ഒരു സത്യമാണ്‌. അതുകൊണ്ടുതന്നെ "മൗലീകത" എന്നത്‌ ഒരു പ്രശ്നമാണ്‌. ഒരു വിഷയത്തെപ്പറ്റി ഒരാള്‍ എഴുതിയത്‌ ശരിയോ തെറ്റോ എന്ന്‌ പരിശോധിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടിവരും. ഇതിന്നര്‍ത്ഥം എല്ലാം പൊട്ട തെറ്റുകള്‍ ആയിരിക്കണം എന്നുമല്ല.

ബ്ലോഗിംഗ്‌ വേറെ ഏതൊരു സര്‍ഗ്ഗാത്മക പ്രക്രിയേയും പോലെ ഒരു ആത്മപ്രകാശനത്തിനുള്ള വഴി എന്നു മാത്രമാണ്‌. നിങ്ങള്‍ക്കു കവിത ചൊല്ലാം, ഓടാം, ചാടാം, കഥയെഴുതാം, പത്രപ്രവര്‍ത്തനം നടത്താം എന്നൊക്കെ പോലെ ബ്ലോഗ്‌ ചെയ്യുകയും ആകാം. പക്ഷേ ബ്ലോഗ്‌ ചെയ്യുന്നത്‌ ഇന്റര്‍നെറ്റിന്റെ അദൃശ്യലോകത്താണെന്നു മാത്രം. വാസ്തവിക ലോകത്തിന്റെ ഒരു നിഴല്‍ തന്നെയാണ്‌ ഇന്റര്‍നെറ്റിന്റെ ലോകവും.

ബ്ലോഗുകള്‍ സ്വതേ സ്വതന്ത്രവ്യക്തികളുടെതാണ്‌. അവരുടെ തികച്ചും സ്വകാര്യമായ അഭിപ്രായങ്ങള്‍ രൂപീകരിക്കനുള്ള ഒരു വേദി. സന്ദര്‍ശകര്‍ കൂടുന്തോറും, ഹൈപ്പര്‍ ലിങ്കുകള്‍ കൂടുംതോറും ഇതൊരു കൂട്ടായ്മയായി മാറുന്നു. അഭിപ്രായസ്വരൂപികരണത്തില്‍ സ്വാധീനം ചെലുത്തുന്നു.

നമുക്കറിയുന്ന വിഷയത്തെപ്പറ്റി, നമുക്കുള്ള അറിവോടെ, നമുടേതായ ഭാഷയില്‍ പ്രസിദ്ധീകരിക്കാം എന്നതാണ്‌ ബ്ലോഗുകളുടെ ഒരു സവിശേഷത. കൂടാതെ ഇപ്പറയുന്ന ബ്ലോഗ്‌ പേജില്‍ വായനക്കാര്‍ക്ക്‌ അവരവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള സൗകര്യവും നമുക്ക്‌ വേണമെങ്കില്‍ ഒരുക്കിക്കൊടുക്കാം. ഇതുവഴി ആശയവിനിമയം നടത്താം. ഒരദ്ധ്യാപകന്‍, ഒരുപ്രത്യേക സ്വഭാവമുള്ള കുട്ടിയെ ക്ലസ്സില്‍ എങ്ങനെ കൈകാര്യം ചെയ്യും എന്നത്‌ ഒരു ചോദ്യരൂപത്തില്‍, തന്റെ ബ്ലോഗില്‍ ഇട്ടെന്നിരിക്കട്ടെ. വായനക്കാര്‍, വായിച്ച്‌ രേഖപ്പെടുതിയ അഭിപ്രായങ്ങളില്‍ നിന്നും അദ്ധ്യാപകന്‌ ഒരു ഏകദേശ രൂപം കിട്ടാന്‍ സാദ്ധ്യതയുണ്ട്‌. അതുപോലെ ഒരു കവി തന്റെ ആദ്യകവിത ബ്ലോഗില്‍ പ്രസിദ്ധീകരിച്ചെന്നിരിക്കട്ടെ. വായനക്കാര്‍ രേഖപ്പെടുത്തിയ അഭിപ്രയങ്ങളില്‍ നിന്നും കവിക്ക്‌ തന്റെ കഴിവുകളും കുറവുകളും അറിയാന്‍ കഴിയും. ഒരു ഡോക്ടര്‍ക്ക്‌ തന്റെ അനുഭവങ്ങളും നിരീക്ഷണങ്ങളും ബാക്കിയുള്ളവരുമായി പങ്കുവെയ്ക്കാം. ഉള്ള അറിവ്‌ പകര്‍ന്നുകൊടുക്കന്ന വഴി കൂടുതല്‍ അറിവു നേടുകയും, നേടിയ അറിവ്‌ അവസരോചിതം ഉപയോഗിക്കുകയും ചെയ്യാം.
ബ്ലോഗുകള്‍ക്കൊണ്ടൊരു ഗുണം, അവ മെയിന്‍സ്ട്രീം മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ ഒരു "കൗണ്ടര്‍ ചെക്കിംഗ്‌" എന്ന നിലയില്‍ നിലകൊള്ളാനുള്ള സാധ്യത ഉണ്ടെന്നതാണ്‌. അതുമാത്രമല്ല കൂടുതല്‍ പ്രാദേശികവും പേഴ്സണെയിലിസെഡുമായ വിവരങ്ങള്‍ യാതൊരു ചേരുവകളും ചേര്‍ക്കാതെ വായനക്കാര്‍ക്കിടയിലേക്ക്‌ എത്തിക്കുന്നു. ഇതുചിലപ്പോള്‍ മെയിന്‍സ്ട്രീം പത്രങ്ങളെ ചൊടിപ്പിക്കും "http://MEDIAAH.blogspot.com" എന്ന ബ്ലോഗിനെതിരെ ഇന്ത്യയിലെ വലിയൊരു പത്രം അപകീര്‍ത്തിക്കേസ്‌ കൊടുക്കുമെന്ന് ഭീഷണിമുഴക്കിയതായി അവരുടെ പോസ്റ്റില്‍ പറയുന്നു. തല്‍ഫലമായി ഈ ബ്ലോഗ്‌ നിര്‍ത്തിവെക്കേണ്ടിവന്നു. http://Riverbendblog.blogspot.com എന്ന പേരിലുള്ള ഇരുപതിനാലുകാരിയായ ഒരു ഇറാക്കി യുവതിയുടെ Baghdad Burning എന്ന ബ്ലോഗിലൂടെ മെയിന്‍സ്ട്രീം മാധ്യമങ്ങള്‍ പകരാത്ത തരത്തിലുള്ള വിവരങ്ങളാണ്‌ പുറത്തുവന്നത്‌. ഇത്തരത്തിലുള്ള സാധ്യതകള്‍ കൊണ്ടുതന്നെ പലപ്പോഴും മെയിന്‍സ്ട്രീം മാധ്യമങ്ങള്‍ പ്രചുരപ്രചാരമുള്ള ചില ബ്ലോഗ്ഗുകളില്‍ നിന്നും ഉദ്ധരിക്കാറുമുണ്ട്‌.

ഹിന്ദി സിനിമാനടി ബിപാഷാബസു അവരുടെ "അപഹരണ്‍" എന്ന പുതിയ സിനിമയുടെ പ്രചരണത്തിന്‌ http://bipashabasu.rediffblogs.com എന്ന ബ്ലോഗ്‌ ഉപയോഗിക്കുന്നു. ഇതെല്ലാം കാണിക്കുന്നത്‌ വാര്‍ത്താപ്രചാരണത്തിനുള്ള, ബ്ലോഗിന്റെ അനന്ത സാധ്യതകളെ ആണ്‌.

അമേരിക്കപോലുള്ള രാജ്യങ്ങളില്‍ ബ്ലോഗര്‍ക്ക്‌ ഗവണ്മെന്റ്‌ അംഗീകാരമുണ്ട്‌. അവര്‍ക്ക്‌ അഞ്ജാതനായി ബ്ലോഗുചെയ്യാനുള്ള നിയമ സംരക്ഷയമുണ്ട്‌. കൂടാതെ അവര്‍ക്ക്‌ മറ്റുള്ള മാദ്ധ്യമ പ്രവര്‍ത്തകരെപ്പോലെത്തന്നെ ഗവണ്മെണ്ട്‌ ഏജന്‍സികള്‍ സൂക്ഷിക്കുന്ന രേഖകള്‍ പരിശോധിക്കാനുള്ള അധികാരവും നല്‍കിയിട്ടുണ്ട്‌. ഇതൊക്കെ നമ്മളെ സംബന്ധിച്ചിടത്തോളം വലിയ കാര്യങ്ങളാണ്‌.

വാര്‍ത്താപ്രചാരണത്തിനുമാത്രമല്ല ബ്ലോഗുകള്‍ ഉപയോഗിക്കുന്നത്‌. kitabkhana.blogspot.com എന്ന ബ്ലോഗില്‍ പുസ്തക പരിചയവും നിരൂപണവുമാണ്‌. Hurree Babu എന്നൊരാളാണ്‌ ഇതിന്റെ ഒരു ഉടമ. ഏകദേശം അറുപതിനായിരം സന്ദര്‍ശകരാണ്‌ ഒന്നരകൊല്ലത്തിനുള്ളില്‍ ഈ ബ്ലോഗിനുണ്ടായത്‌. മലയളിയായ ജെ.കെ. നായരുടെ ഇംഗ്ലീഷിലുള്ള വര്‍ണ്ണം എന്ന ബ്ലോഗില്‍ പുസ്തകനിരൂപണം മുതല്‍ ചരിത്രവും ടെക്നോളൊജിയും ഗ്ലോബലൈസേഷന്‍ മുതലായ സാമൂഹ്യവിഷയങ്ങളും കൈകാര്യം ചെയ്യുന്നു. "ഹിന്ദു"വിന്റെ ചീഫ്‌ എഡിറ്റര്‍ സിദ്ധാര്‍ത്‌ വരദരാജന്‍, ദീപക്‌ ഡിസൂസ, അമര്‍ദീപ്‌ സിംഗ്‌, യു. കെ ആനന്ദ്‌(ഡോ.എന്‍.വി.പി. ഉണിത്തിരിയുടെ മകന്‍),ദിന മേഹ്ത തുടങ്ങിയവരും ഇന്ത്യന്‍ ബ്ലോഗരില്‍ പ്രധാനികളാണ്‌. നമ്മുടെ എന്‍. പി. രാജശേഖരനും ഇംഗ്ലീഷില്‍ ഒരു ബ്ലോഗുണ്ടെങ്കിലും അതില്‍ കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും കാണാറില്ല. മാധ്യമം പത്രപ്രവര്‍ത്തകര്‍ അവരുടെ ഇടയില്‍ ഒരു ബ്ലോഗ്‌ കൂട്ടായ്മ തുടങ്ങിയിട്ടുണ്ടെങ്കിലും അതും ഇംഗ്ലീഷിലാണ്‌. വായനക്കാരുമായി ആശയവിനിമയം ഇവിടെ നടക്കുന്നില്ല. http://desipundit.com എന്ന ബ്ലോഗ്‌ ഇന്ത്യയിലെ നല്ലതെന്നു കരുതപ്പെടുന്ന ബ്ലോഗുകളുടെ കൂട്ടത്തില്‍ ഒന്നാണ്‌. ഇതില്‍ രാഷ്ട്രീയം, സമകാലീനം,ബിസിനസ്സ്‌,സ്പോര്‍ട്സ്‌ തുടങ്ങിയ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനായി ഇപ്പോള്‍ ആറുപേരുണ്ട്‌.

സുനാമി ഉണ്ടായ സമയം, മൂന്നു പേര്‍ മുംബായില്‍നിന്നും http://tsunamihelp.blogspot.com എന്ന പേരില്‍ ഒരു ബ്ലോഗ്‌ തുടങ്ങി. ലോകത്തെമ്പാടുമായും ചിതറികിടക്കുന്ന സുനാമിക്കിരയായവര്‍ക്കും ബന്ധുക്കള്‍ക്കും സാമ്പത്തിക സഹായത്തിനുതകുന്നതും മറ്റു ആശ്വാസപ്രവര്‍ത്തനങ്ങള്‍ക്കുതകുന്നതുമായ വിവരങ്ങള്‍ പെട്ടെന്ന് ലഭ്യമാക്കുക എന്നതായിരുന്നു ഉദ്ദേശം. മൂന്നുദിവസത്തിനുള്ളില്‍ അമ്പതുപേര്‍ ആവശ്യമായ വിവരങ്ങള്‍ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്ത്‌ സഹായിച്ചു. ഒരു ലക്ഷത്തിലധികം പേര്‍ ഈ സൈറ്റ്‌ സന്ദര്‍ശിച്ചു!. ആപല്‍ബാധിത പ്രദേശങ്ങളില്‍നിന്നും പ്രാന്തപ്രദേശങ്ങളില്‍നിന്നും മൊബെയില്‍ SMS, instant messaging തുടങ്ങിയ വഴികളിലൂടെ കിട്ടിയിരുന്ന വാര്‍ത്തകള്‍ അപ്പപ്പോള്‍ ബ്ലോഗില്‍ പ്രത്യക്ഷപ്പെടുമായിരുന്നു.

ഇതു കൂടാതെ ഒരു കൂട്ടം ബ്ലോഗുകള്‍ മലയാളത്തില്‍ ഉണ്ട്‌. ഇക്കൂട്ടര്‍ ബ്ലോഗോസ്ഫിയറിനെ മലയാളത്തില്‍ ബൂലോകമാകി മാറ്റി. ബ്ലോഗു ചെയ്യുന്നവരെ "ബ്ലോഗരേ" എന്നുഭിസംബോധന ചെയ്യുന്നു. "ബ്ലോഗന്മാര്‍" "ബ്ലോഗിനികള്‍" എന്ന്‌ ലിംഗവ്യത്യാസം നിര്‍ണ്ണയിക്കുന്നു. "ബ്ലോഗിക്കാം" എന്നു പറയുന്നു. കമന്റുകളെ "പിന്മൊഴികള്‍" എന്നാക്കി മാറ്റുന്നു. ന്യൂസ്‌ അഗ്രിഗേറ്ററിനെ "ബൂലോഗച്ചുരുള്‍" എന്നു പറഞ്ഞുകൊണ്ട്‌ "ബ്ലോഗീശ്വരാ രക്ഷിക്കണേ" എന്നു പ്രാര്‍ത്ഥിക്കുന്നു. ഇവരില്‍ ചിലര്‍ ഹാസ്യം കൊണ്ട്‌ ബൂലോകം സമ്പുഷ്ടമാക്കുമ്പോള്‍ മറ്റുചിലര്‍ സംഭവചിത്രീകരണങ്ങളെക്കൊണ്ടാണ്‌ സമ്പുഷ്ടമാക്കുന്നത്‌. വേരെ ചിലര്‍ അക്ഷരങ്ങള്‍ തോന്ന്യാക്ഷരങ്ങളാണെന്ന്‌ തിരിച്ചറിഞ്ഞ്‌, ചിത്രങ്ങളെക്കൊണ്ട്‌ വളരെ ഭംഗിയായി ആശയവിനിമയം നടത്തുന്നു. ചിലര്‍ വര്‍ണ്ണാഭമായ ഭാഷകൂണ്ട്‌ കഥകള്‍ രചിക്കുന്നു. തിരുവനന്തപുരത്തെ ഒരു കര്‍ഷകന്‍ ആയ ശ്രീ ചന്ദ്രശേഖരന്‍ നായര്‍ ബൂലോകത്ത്‌ കേരളത്തിലെ കര്‍ഷകരുടെ സാന്നിധ്യം ഉറപ്പിച്ചു. അദ്ദേഹം http://entebhaasha.blogspot.com, http://entegraamam.blogspot.com തുടങ്ങി വിവിധ ബ്ലോഗുകളിലൂടെ കേരളത്തിലെ കര്‍ഷകന്റെ പ്രശ്നങ്ങള്‍ ഒരു കര്‍ഷകന്റേതായ കാഴ്ച്ചപ്പാടിലൂടെ ബൂലോകത്തവതരിപ്പിക്കുന്നു.
ശ്രീ ഉമേഷ്‌ തന്റെ (http://umeshmalayalam.blogspot.com) എന്ന ബ്ലോഗിലൂടെ മലയാലഭാഷയെപ്പറ്റിയും വ്യാകരണത്തെപ്പറ്റിയുമൊക്കെ ഉള്ള തന്റെ അഭിപ്രായങ്ങള്‍ അറിയിക്കുന്നു.

മലയാളത്തില്‍ ശ്ലോകങ്ങള്‍ മാത്രമായ പുസ്തകങ്ങള്‍ ധാരളമുണ്ട്‌. എന്നാല്‍ ആയിരത്തിലധികം മലയാള,സംസ്കൃത ശ്ലോകങ്ങളുടെ ഒരു ബ്ലോഗ്‌, ഇന്റര്‍നെറ്റ്‌ സൗകര്യമുള്ള ആര്‍ക്കുവേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും വായിക്കനായി, മലയാളം ലിപിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. http://aksharaslokam.blogspot.com എന്നതാണ്‌ ഈ ബ്ലോഗിന്റെ URL. അക്ഷരശ്ലോകം യാഹൂ ഗ്രൂപ്പില്‍ ചൊല്ലിയ എല്ലാ ശ്ലോകങ്ങളും കവിയുടെ പേര്‌, വൃത്തം, കൃതി, അക്ഷരശ്ലോകം യാഹൂ ഗ്രൂപ്പില്‍ ചൊല്ലിയ ആളുടെ പേര്‌ തുടങ്ങിയ വിവരങ്ങള്‍ സഹിതം അണ്‌ ഈ ബ്ലോഗ്‌ ഇതിന്റെ ഉപഞ്ജാതാവായ ശ്രീ ഉമേഷ്‌ നായര്‍ തയ്യാറക്കിയിട്ടുള്ളത്‌.

ബൂലോകത്ത്‌ മലയാളി പെണ്‍കൊടികളുടെ സാന്നിദ്ധ്യത്തിന്‌ നേതൃത്വം കൊടുക്കുന്നത്‌ സൂര്യഗായത്രിയാണ്‌. http://suryagayatri.blogspot.com എന്ന അവരുടെ ബ്ലോഗില്‍ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന അനവധി പോസ്റ്റുകള്‍ ഉണ്ട്‌. മൗലീീകതയുള്ള അനവധി ഭാഷാപ്രയോഗങ്ങളുടെ ഉറവകൂടിയാണ്‌ സൂര്യഗായത്രി. "ആശയദാരിദ്ര്യം", "റോള്‍ മോഡല്‍","യോഗ എന്ന യോഗം", "ചേട്ടനും സുഡോകുവും പിന്നെ ഞാനും" എന്നു തുടങ്ങിയ പോസ്റ്റുകള്‍ അതിനു നല്ല ഉദാഹരണങ്ങളാണ്‌.
 

യുണീക്കോഡ്

കയ്യുകൊണ്ട്‌ എഴുതുകയും കണ്ണുകൊണ്ട്‌ നോക്കി വായിക്കുകയും ചെയ്തിരുന്ന മനുഷ്യരായിരുന്നു നമ്മള്‍ ഇതുവരെ. കമ്പ്യൂട്ടറിന്റെ ആഗമനത്തോടെ നമ്മളുടെ ഭാഷ ഉപയോഗിക്കുന്ന വിദ്യകളില്‍ വലിയ ഒരു ശാസ്ത്ര ശാഖ തന്നെ തുറന്നു. ഇതിന്റെ പേരാണ്‌ ലാംഗ്വേജ്‌ ടെക്നോളജി അഥവാ ഭാഷാ ശാസ്ത്രസാങ്കേതികവിദ്യ. ഈ വിദ്യ ഒരു ശാഖയായി വളരാന്‍ പല കാരണങ്ങളുമുണ്ട്‌. പ്രധാനം ഇവിടെ ഭാഷ ഉപയോഗിക്കുന്നത്‌ മനുഷ്യനല്ല ഒരു യന്ത്രമാണ്‌ എന്നു തന്നെയാണ്‌. യന്ത്രങ്ങള്‍ക്ക്‌ മനുഷ്യന്റെ വിവേചന ബുദ്ധിയില്ലാത്തതിനാല്‍, യന്ത്രങ്ങള്‍ക്ക്‌ മനസ്സിലാകുന്ന മാതൃകയില്‍ ഭാഷ ഉപയോഗിക്കാന്‍ തക്കവണ്ണമുള്ള സൂത്രങ്ങള്‍ പുതുതായി കണ്ടുപിടിക്കേണ്ടിവന്നു. മനുഷ്യന്റെ സംസാരഭാഷയും കയ്യെഴുത്തും കമ്പ്യൂട്ടറിന്‌ മനസ്സിലാക്കിക്കൊടുക്കാന്‍ ഈ ശാസ്ത്രശാഖ ഇന്നു വളര്‍ന്നു കഴിഞ്ഞു. ഇത്തരുണത്തില്‍ ഈ ശാസ്ത്രശാഖയ്ക്ക്‌ വളരാന്‍ അനവധി കടമ്പകള്‍ കടക്കേണ്ടിവന്നു. ലോകത്തെ വിവിധഭാഷകളെ തിരിച്ചറിയുക അവയുടെ വൈവിധ്യമാര്‍ന്ന ലിപികള്‍ തിരിച്ചറിയുക മാത്രമല്ല ഉച്ചാരണത്തിലെ വൈവിധ്യങ്ങള്‍ അറിയുക എന്നിവയെല്ലാം വളരെ വിഷമം പിടിച്ച കടമ്പകളായിരുന്നു. ഭാഷാശാസ്ത്രഞ്ജരുടേയും കമ്പ്യൂട്ടര്‍ വിദഗ്ദ്ധരുടേയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കാരണം ഇവയെല്ലാം ഒരു പരിധിവരെ ഇന്ന്‌ അതിജീവിച്ചിട്ടുണ്ട്‌.ഇക്കാരണത്താല്‍ തന്നെ ഇംഗ്ലീഷ്‌ മാതൃഭാഷയായിരുന്ന കമ്പ്യൂട്ടര്‍ ഇപ്പോള്‍ ലോകത്തില്‍ ഇന്നുപയോഗിക്കുന്ന മിക്കവാറും എല്ലാ ഭാഷകളിലും വിവരസംവേദനം നടത്തുന്നുണ്ട്‌. ഭാഷാസങ്കേതികവിദ്യ എന്നത്‌ ഭാഷാശാസ്ത്രത്തിന്റേയും കമ്പ്യൂട്ടര്‍ വിവരസാങ്കേതികവിദ്യയേയും ബന്ധിപ്പിക്കുന്ന ഒരു പുതിയ ശാസ്ത്ര ശാഖയായി ഇന്ന്‌ വളര്‍ന്ന്‌ കഴിഞ്ഞു.

ബിറ്റും ബൈറ്റും എന്നീ രണ്ട്‌ പദങ്ങള്‍ വിവരസാങ്കേതികവിദ്യയില്‍ വളരെ അടിസ്ഥനപരമായവയാണ്‌. ബിറ്റ്‌ എന്നത്‌ അടിസ്ഥാനപരമായി രണ്ട്‌ അവസ്ഥകളില്‍ ഒന്നാണ്‌. അതായത്‌ ഒരു ചോദ്യത്തിനുത്തരം ശരിയോ തെറ്റോ എന്നുചോദിച്ചാല്‍, ഒന്നുകില്‍ ശരി അല്ലെങ്കില്‍ തെറ്റ്‌ എന്നീ രണ്ട്‌ ഉത്തരങ്ങള്‍ മാത്രമേ അനുവദനീയമായുള്ളൂ എങ്കില്‍ ശരി എന്നതിനെയും തെറ്റ്‌ എന്നതിനേയും ഒരോ ബിറ്റുകൊണ്ട്‌ പ്രതിനിധാനം ചെയ്യാവുന്നതാണ്‌. അല്ലെങ്കില്‍ ശൂന്യതയും ശൂന്യമല്ലാത്ത (0,1)അവസ്ഥയേയും പ്രതിനിധാനം ചെയ്യുന്നതായും കണക്കാക്കാം. കമ്പ്യൂട്ടരിന്റെ ഭാഷയില്‍ അടിസ്ഥാനപരമായി ഇപ്പറഞ്ഞ പൂജ്യങ്ങളും ഒന്നുകളും മാത്രമേയുള്ളൂ. ഒരോ പൂജ്യവും ഒന്നുകളും ഒരോ ബിറ്റുകള്‍ ആയി കണക്കാക്കുന്നു. അങ്ങനെ എട്ടെണ്ണം കൂടിയാല്‍ ഒരു ബൈറ്റായി. ഇത്‌ "കിലോ","മീറ്റര്‍" തുടങ്ങി ഭാരത്തിനെയും ദൂരത്തിനെയും അളക്കാനുപയോഗിക്കുന്ന മാനദണ്ഡത്തിന്‌ സമാനമാണ്‌. ഒരു കിലോ ബൈറ്റെന്നുപറഞ്ഞാല്‍ ഏകദേശം ആയിരം ബൈറ്റായി കണക്കാക്കാം. കൃത്യമായി പറഞ്ഞാല്‍ 1024 ബൈറ്റ്‌സ്‌ ആയിരിക്കും ഒരു കിലോ ബൈറ്റ്‌. അങ്ങനെ മെഗാ, ഗിഗാ,ടെറാ ബൈറ്റുകള്‍ ആയി മുകളിലേക്ക്‌ കണക്കാക്കി പോകാം. ഇങ്ങനെ പൂജ്യങ്ങളും ഒന്നുകളും മാത്രം അടിസ്ഥനമ്മാക്കിയുള്ള സംഖ്യാക്രമത്തെ ബൈനറി നമ്പറിംഗ്‌ സിസ്റ്റം എന്നു പറയുന്നു. ഒന്നില്‍കൂടുതല്‍ ഉള്ള സഖ്യകളെ പ്രതിനിധാനം ചെയ്യുന്നത്‌ പൂജ്യങ്ങളെയും ഒന്നുകളെയും സംയോജിപ്പിച്ചുകൊണ്ടാണ്‌. എല്ലാം രണ്ടിനെ ഗുണിതങ്ങളായിരിക്കും.

ആദ്യകാലങ്ങളില്‍ കമ്പ്യൂട്ടരുകള്‍ ഇങ്ങനെ 8 ബിറ്റുകളെ ഒരു ഗ്രൂപ്പാക്കിയായിരുന്നു ആശയവിനിമയം നടത്തിയിരുന്നത്‌. ഇപ്പോളത്‌ 64 ബിറ്റുകളെ ഗ്രൂപ്പാക്കി തിരിച്ക്‌ സംവേദനം നടത്തുന്ന സ്ഥിതിയിലായിട്ടുണ്ട്‌. എട്ടുബിറ്റുകളുടെ ഒരു കൂട്ടത്തെ ഒരു ബൈറ്റെന്നുവിളിക്കാം. ഇതുപ്രകാരമുള്ള സംയോജനവിധിയനുസരിച്ച്‌ 256 അക്കങ്ങളേയോ അക്ഷരങ്ങളേയോ വരെ പ്രതിനിധാനം ചെയ്യാം (ദയവായി ഇവിറ്റുത്തെ അവ്യക്തത ഒന്നുകൂടി വിശദീകരിച്ച്‌ മാറ്റുക)

ഇതുപ്രകാരം നാം സാധാരണൗപയോഗിക്കുന്ന ഒരു അക്ഷരമോ അക്കമോ ഒരു കൂട്ടം ഒന്നുകളുടെയും പൂജ്യങ്ങളുടെയും സംയോജിതമായി കമ്പ്യൂട്ടരില്‍ രേഖപ്പെടുത്തിയിരിക്കുന്നു. സാധരണഉപയോഗിക്കുന്ന ചോദ്യചിഹ്നം പോലെയുള്ള ചിഹ്നങ്ങളെയും ഇങ്ങനെ അടയാളപ്പെടുത്തുന്നു. ഒരു പ്രത്യേക ഉദ്ദേശത്തോടെ, പ്രത്യേകമായി മാറ്റിവച്ച അതായത്‌ കോഡീകരിച്ച അക്ഷരക്കൂട്ടത്തെ ഉപയോഗിച്ചുകൊണ്ട്‌ വേറൊരു തരത്തിലുള്ള അക്ഷരക്കൂട്ടത്തെ, കമ്പ്യൂട്ടരിന്റെ സ്വന്തം ഭാഷയിലേക്ക്‌ (പൂജ്യങ്ങളും ഒന്നുകളും മാത്രമുള്ള) തര്‍ജമ ചെയ്യാം. ഇത്തരത്തിലുള്ള വിവിധങ്ങളായ കോഡീകരണം കൊണ്ട്‌ ലോകത്തിലെ പലഭാഷകളേയും കമ്പ്യൂട്ടറിന്റെ സ്വന്തം ഭാഷയിലേക്ക്‌ തര്‍ജ്ജമ ചെയ്യാം. കോഡീകരണങ്ങള്‍ അനവധി തരത്തിലുണ്ട്‌. തര്‍ജമ ചെയ്യുന്ന സാങ്കേതികരീതിയെ മാപ്പിംഗ്‌ എന്നു പറയാം.

ലോകത്തിലിന്ന്‌ നിലവിലുള്ള എല്ലാ ഭാഷകള്‍ക്കും ബാധകമായ ഒരു പൊതുനിയമാവലിയിടെ അടിസ്ഥാനത്തില്‍ വിപുലപ്പെടുത്തിയതാണ്‌ യൂണിക്കോഡ്‌ എന്ന കോഡീകരണരീതി. പോതുവായ ഒരു രീതിയായതിനാല്‍ കമ്പ്യൂട്ടരിന്‌ ഇംഗ്ലീഷെന്നോ മലയാളമെന്നോ ഭേദമില്ലാത്ത അവസ്ഥയില്‍ ആശയവിനിമയം നടത്താന്‍ സാധ്യമായി. കാലിഫോര്‍ണിയയിലുള്ള യൂണിക്കോഡ്‌ കണ്‍സോര്‍ഷ്യം ആണ്‌ ഇത്തരത്തിലൂള്ള പൊതുനിയമാവലിക്ക്‌ മേല്‍നോട്ടം വഹിക്കുന്നത്‌. ഒരോരാജ്യത്തേയും പ്രതിന്ധാനം ചെയ്ത്‌ അതതുരാജ്യത്തെ ഗവണ്മെന്റുകള്‍ നിര്‍ദ്ദേശിക്കുന്ന ഒരു സ്ഥപനം ഈ കണ്‍ശോര്‍ഷ്യത്തിലെ അംഗമായിരിക്കും. അവര്‍ക്ക്‌ വോട്ടവകാശവുമുണ്ടായിരിക്കും. ഭാരതത്തെ പ്രതിനിധാനം ചെയ്യുന്നത്‌ കേന്ദ്ര വിവരസാങ്കേതികവകുപ്പാണ്‌.

ബ്യൂറൊ ഓഫ്‌ ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ്‌ എന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥപനം ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ്‌ ഫോര്‍ ഇന്‍ഫൊര്‍മേഷന്‍ ഇന്റര്‍ചേഞ്ച്‌ എന്ന ഒരു കോഡീകരണ രീതി ആദ്യമായി ഇന്ത്യന്‍ ഭാഷകള്‍ക്കു മാത്രമായി കൊണ്ടുവന്നു. മുകളില്‍ പറഞ്ഞ്‌ 256 അക്ഷരഗണത്തിലെ അവസാന 128 അക്ഷരഗണമാണ്‌ ഈ കോഡീകരണരീതിയില്‍ ഇന്ത്യന്‍ ഭാഷകള്‍ക്കു വേണ്ടി ഉപയോഗിച്ചിട്ടുള്ളത്‌.
ഇന്ത്യയില്‍ പതിനഞ്ച്‌ ഔദ്യോഗിക ഭാഷകളുണ്ട്‌. പേര്‍ഷ്യന്‍-അറബി രീതിയില്‍ ലിപിയുള്ള ചുരുക്കം ചില ഭാഷകള്‍ ഒഴിച്ച്‌ മറ്റുള്ളവയേല്ലാം "ബ്രഹ്മി" സമ്പ്രദായത്തിലുള്ള ലിപി രീതിയാണ്‌ ഉപയോഗിക്കുന്നത്‌. അതുകൊണ്ടുതന്നെ ഒരു പൊതുരീതി ഇവയ്ക്കിടയിലുണ്ട്‌.

കയ്യെഴുത്തുഭാഷയില്‍ "അ" എന്ന അക്ഷരം ശബ്ദത്തിന്റെ പ്രതീകമാണ്‌. വിവരസാങ്കേതികഭാഷയില്‍ "അ" എന്ന അക്ഷരം ഒരു തരം ചിത്രത്തെ പ്രതിന്ധാനം ചെയ്യുന്നു. ഇത്തരത്തിലുള്ള ചിത്രങ്ങളെ "ഗ്ലിഫ്‌സ്‌" എന്ന്‌ പറയുന്നു. ഒരു ഗ്ലിഫ്‌ എന്നുപറയുന്നത്‌ ഒരു അക്ഷരത്തിന്റേയോ അടുത്തടുത്തുള്ള അക്ഷരകൂട്ടങ്ങളേയോ പ്രതീകവല്‍ക്കരിക്കുന്നു. അടുത്തടുത്തുള്ള അക്ഷരങ്ങളെ പതിനിധീകരിക്കാന്‍ അടിസ്ഥാനപരമായ ഗ്ലിഫ്ഫില്‍ ചെറിയ വ്യത്യാസങ്ങള്‍ മതിയാകും എന്നര്‍ഥം. ഗ്ലിഫിനേയും അക്ഷരങ്ങളെയും ഏകതനമായ മാപ്പിംഗ്‌ വിദ്യ ഉപയോഗിച്ച്‌ കമ്പ്യൂട്ടറില്‍ അടയാളപ്പെടുത്തുകയോ കമ്പ്യൂട്ടര്‍ ഭാഷയിലേക്ക്‌ തര്‍ജ്ജമ ചെയ്യുകയോ ആകാം. പല ഭാഷാലിപികളിലും ഒരക്ഷരത്തിന്റെ ചിത്രരൂപം മറ്റു പല അക്ഷരങ്ങളേയും കൂട്ടിയുണ്ടാക്കാവുന്നതാണ്‌. അതിനാല്‍ ഒരക്ഷരത്തിന്‌ ഒരു ഗ്ലിഫ്ഫോ പല ഗ്ലിഫ്ഫുകളുടെ കൂട്ടമോ ആകാം. ഇത്‌ തിരിച്ച്‌ ഒരു ഗ്ലിഫ്ഫുകൊണ്ട്‌ പല അക്ഷരങ്ങളേയും പ്രതീകവല്‍ക്കരിക്കുകയും ആകാം. എഴുത്തുഭാഷയില്‍ "ല്ല" എന്നും "ല്‌ല" എന്നും എഴുതുന്നുണ്ട്‌. എങ്കിലും അതിനെല്ലാം ഒരേ രീതിയാണുപയോഗിക്കുന്നത്‌. ഈ ഏകരീതിയാണ്‌ യുണിക്കോഡില്‍ കോഡീകരിച്ച്‌ ഉപയോഗിക്കുന്നത്‌.

യൂണിക്കോഡില്‍ 16 ബിറ്റ്‌ രീതിയുപയോഗിച്ച്‌ 65536 അക്ഷരങ്ങളെ പ്രതീകവല്‍ക്കരിക്കുന്നു. ഇപ്പോളത്‌ കൂടുതല്‍ വിപുലീകരിച്ച്‌ ഏകദേശം പത്തുലക്ഷത്തോളം അക്ഷരങ്ങളെയും അക്കങ്ങളെയും ചിഹ്നങ്ങളേയും പ്രതീകവല്‍ക്കരിക്കാന്‍ തക്ക പ്രാപ്തി നേടിയിട്ടുണ്ട്‌.
 

മംഗ്ലീഷും മൊഴിയും

 

വെളിപാട്

This page is powered by Blogger. Isn't yours?